മെമ്മറി കാർഡിൽ സ്ത്രീ ശബ്ദം, നടിയെ ആക്രമിച്ച കേസിൽ പുതിയ ട്വിസ്റ്റ് | Oneindia Malayalam

2018-01-20 883

Actress Attack case: Dileep May to go high court
നടി ആക്രമിക്കപ്പെട്ട കേസ് കൂടുതല്‍ നിയമക്കുരുക്കുകളിലേക്ക് നീങ്ങുമെന്ന് സൂചന. ഇക്കാര്യത്തില്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് പുറമെ ഹൈക്കോടതിയിലേക്കും പോകുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച കോടതി പ്രഖ്യാപിക്കാനിരിക്കെയാണ് ദിലീപ് മെമ്മറി കാര്‍ഡിലെ ഉള്ളടക്കത്തിലുള്ള ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നത്. മെമ്മറി കാര്‍ഡില്‍ സ്ത്രീ ശബ്ദമുണ്ടെന്നും അക്കാര്യത്തിലുള്ള വിശദീകരണം വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം. സ്ത്രീ ശബ്ദം ഒഴിവാക്കാന്‍ ചില കളികള്‍ നടന്നിട്ടുണ്ടെന്നും നടന്‍ സംശയിക്കുന്നു.നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന തെളിവാണ് ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്. മെമ്മറി കാര്‍ഡ് ദിലീപിന്റെ അഭിഭാഷകന്‍ പരിശോധിച്ചിരുന്നു. ഇതില്‍ സ്ത്രീ ശബ്ദമുള്ളതാണ് സംശയത്തിന് ഇടയാക്കുന്നത്. ഈ സ്ത്രീ ശബ്ദം എവിടെ നിന്ന് വന്നുവെന്നതാണ് ചോദ്യം.മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി 22ന് വിധി പറയും. വിധി എതിരായാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നടന്റെ തീരുമാനമെന്നാണ് സൂചനകള്‍.

Videos similaires